നടിയെ ആക്രമിച്ച കേസ്: വിചാരണക്കുള്ള സ്റ്റേയുടെ കാലാവധി ഹൈക്കോടതി നീട്ടി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിന്റെ കാലാവധി നീട്ടി. ഈ മാസം 16 വരെയാണ് സ്‌റ്റേ നീട്ടിയത്. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും പ്രോസിക്യൂഷനുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ ഹാജരാകുന്ന സർക്കാർ അഭിഭാഷകൻ കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ വിചാരണ കോടതിക്കെതിരെ നടിയും പ്രോസിക്യൂഷനും സർക്കാരും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
മൊഴികൾ രേഖപ്പെടുത്തിയില്ല. സുപ്രധാന വിവരങ്ങൾ പോലും കൈമാറാതെ പ്രോസിക്യൂഷനെ ഇരുട്ടിൽ നിർത്തി, പക്ഷപാതപരമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് കോടതിക്കെതിരെ ഉയർന്നത്