Sunday, January 5, 2025
National

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോൾ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ നീട്ടി. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. ഈ മാസം 23 വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്

നേരത്തെ ഒരു മാസത്തെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിന്റെ കാലാവധി ഈ മാസം ഒന്‍പതിന് അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ കോടതി രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്.

പേരറിവാളന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ അര്‍പുതമ്മാള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി സമയം നീട്ടി നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *