സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത് സീല് വെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
മുറിയിലുണ്ടായിരുന്ന സാനിറ്റൈസർ ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിയിട്ടില്ല. ഫയലുകൾ മാത്രമാണ് കത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ പ്രാഥമിക റിപ്പോർട്ടിൽ തീടിപിത്തത്തിന് കാരണമായി പറഞ്ഞിരുന്നത് ഷോർട്ട് സർക്യൂട്ട് എന്നായിരുന്നു. ഇതിനെ തള്ളിയാണ് ഫോറൻസിക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.