Saturday, January 4, 2025
World

തായ്‌വാനില്‍ തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടു ; 36 മരണം

തായ്‌പേയ്(തായ്‌വാന്‍): കിഴക്കന്‍ തായ്‌വാനിലെ തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 36 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

തായ്‌വാന്‍ സമയം രാവിലെ 9.30 ഓടെയായിരുന്നു അപകടം. തായ്‌പേയില്‍ നിന്ന് തായ്തുങ് നഗരത്തിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ 350 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 61 യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. 72 യാത്രക്കാരോളം തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം എത്തിക്കാനായി ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *