Sunday, January 5, 2025
World

ബൈക്കിടിച്ചു പരുക്കേറ്റ ആനക്കുട്ടിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷപ്പെടുത്തി

ചന്തബൂരി: തായ്‌ലന്റിലെ കിഴക്കന്‍ പ്രവിശ്യയായ ചന്തബൂരിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചു പരുക്കേറ്റു വീണ ആനക്കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. രക്ഷാപ്രവര്‍ത്തകനായ മന ശ്രീവെറ്റ് ആണ് റോഡില്‍ കിടത്തി ആനക്കുട്ടിക്ക് സിപിആറും കൃത്രിമ ശ്വാസവും നല്‍കിയത്.

തിങ്കളാഴ്ച മുതല്‍ തായ്‌ലന്‍ഡില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, മന ശ്രീവെറ്റ് ആനക്കുട്ടിക്ക് സിപിആര്‍ നല്‍കുന്നത് കാണാം. ആനയുടെ ഹൃദയം എവിടെയാണെന്ന് നേരത്തെ അറിയുമായിരുന്നില്ല. എന്നാല്‍ കൃത്യമായ സ്ഥലം കണ്ടെത്തി അദ്ദേഹത്തിന് സിപിആര്‍ നല്‍കാനായി. മനുഷ്യര്‍ ഉള്‍പ്പെടുന്ന ഡസന്‍ കണക്കിന് റോഡ് ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, Cardiopulmonary resuscitation(സിപിആര്‍) നടത്തുമ്പോള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞ ഒരേയൊരു ഇര ആനയാണെന്ന് മന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *