പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ ഉടനില്ല : റെയില്‍വേ
ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ തുടങ്ങാന്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്പെഷ്യല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റെയില്‍വേ പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണനിലയില്‍ പുനരാരംഭിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സര്‍വീസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. ഘട്ടംഘട്ടമായി സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണനയിലണ്ടെന്നും പറയുന്നു.
നിലവില്‍ 65 ശതമാനത്തിലധികം ട്രെയിനുകള്‍ സ്പെഷ്യല്‍ സര്‍വീസുകളായി ഓടുന്നുണ്ട്. ജനുവരിയില്‍ മാത്രം 250ല്‍ കൂടുതല്‍ കോവിഡ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചെന്നും റെയില്‍വേ അറിയിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കി.