പുല്‍പ്പള്ളി ചീയമ്പത്തു നിന്നും പിടികൂടി തിരുവനന്തപുരം നെയ്യാര്‍ കടുവ സങ്കേതത്തിലെത്തിച്ച കടുവ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു
പുല്‍പ്പള്ളി ചീയമ്പത്തു നിന്നും പിടികൂടി തിരുവനന്തപുരം നെയ്യാര്‍ കടുവ സങ്കേതത്തിലെത്തിച്ച കടുവ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ചീയമ്പം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഭക്ഷിച്ച് ഭീതി വിതച്ച കടുവ ഞായറാഴ്ചയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.