വയനാട് സ്വദേശി ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ദമ്മാം: സൗദിയിലെ ദമ്മാമില്‍ വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആയിരം കൊല്ലി അമ്പലവയല്‍ പടിഞ്ഞാറ്റിടത്ത് കുറ്റിയില്‍ വീട്ടില്‍ ഉമ്മന്‍ തോമസ് (48 )ആണ് മരിച്ചത്. അല്‍ കോബാര്‍ തുഖ്ബയില്‍ മോട്ടോര്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 23 ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രയില്‍ വച്ചായിരുന്നു മരണം.
ദമ്മാമില്‍ നിന്ന് ഇന്ന് രാത്രി പുറപ്പെടുന്ന എമിറേറ്റ്‌സ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്കയക്കും. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. അന്നു തന്നെ വയനാട് അമ്പലവയല്‍ സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ജീന ഉമ്മനാണ് ഭാര്യ. മക്കള്‍: അലക്‌സ് ഉമ്മന്‍, ആലീസ് ഉമ്മന്‍.