വയനാട്ടിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആശുപത്രിയിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആശുപാതിയിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ചികിത്സയിലിരിക്കെ കൊവിഡ് രോഗി കുഴഞ്ഞുവീണ് മരിച്ചു. മീനങ്ങാടി എലത്തില്‍കുഴിയില്‍ പൗലോസാണ് കഴിഞ്ഞരാത്രി 12മണിയോടെ ജില്ലാശുപത്രിയില്‍ മരിച്ചത്. 72 വയസ്സായിരുന്നു. ന്യുമോണിയ, ശ്വാസ തടസം തുടങ്ങിയ രോഗങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൗലോസിനെ ഈ മാസം 27 നാണ് മാനന്തവാടി ജില്ലാശുപത്രില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വാര്‍ഡിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് അധികൃതര്‍ പറഞ്ഞു. മൃതദേഹം മീനങ്ങാടി സെൻറ് പീറ്റർ ആൻഡ് പോൾ പള്ളി സെമിത്തേരിയിൽ കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു. ഭാര്യ: സാറാമ്മ. മക്കൾ: ഷാജി, മോളി മരുമകൾ : വിജി.