ചീയമ്പത്ത് നിന്ന് വനം വകുപ്പ് പിടികൂടിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി
പുല്‍പ്പള്ളി:ചീയമ്പത്ത് നിന്ന് നാല് ദിവസങ്ങൾക്ക് മുമ്പ് വനം വകുപ്പ് കൂട് വച്ച് പിടികൂടിയ കടുവയെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി.ഇതുവരെ ഫോറസ്റ്റ് സ്‌റ്റേഷനോട് ചേര്‍ന്നാണ് കടുവയെ നീരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ഉത്തരവായത്.