Thursday, April 10, 2025
Wayanad

പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

കോവിഡ്‌ പശ്ചാത്തലത്തിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രിസ്‌ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള അമ്പലവയൽ Take a Break ടൂറിസം പദ്ധതി ജീവനക്കാരി കെ. പ്രേമലത ക്ക് നൽകി നിർവഹിച്ചു. ഡി ടി പിസി സെക്രട്ടറി ബി. ആനന്ദ് ചടങ്ങിൽ പങ്കെടുത്തു. ജില്ലയിൽ 140 പേർക്കാണ് ഓണം പ്രമാണിച്ച് കിറ്റുകൾ നൽകുന്നത്. സംസ്ഥാനത്ത് 1000 കിറ്റുകളാണ് ഇത്തരത്തിൽ വിതരണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *