Friday, January 3, 2025
Kerala

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും; കിറ്റിൽ 11 ഇനം പലവ്യഞ്ജനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാകും നൽകുക. അന്ത്യോദയ വിഭാഗത്തിൽപ്പട്ട 5.95 ലക്ഷം കാർഡ് ഉടമകൾക്കാണ് ആദ്യ ഘട്ടത്തിൽ കിറ്റ് ലഭിക്കുന്നത്.

കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തലസ്ഥാനത്ത് നിർവഹിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമനും പങ്കെടുക്കും. സപ്ലൈകോ കേന്ദ്രത്തിൽ നിന്ന് പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷൻ കട വഴി വിതരണം ചെയ്യും.

31 ലക്ഷം മുൻഗണന കാർഡുകൾക്ക് പിന്നീട് കിറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 13, 14, 16 തീയതികളിൽ മഞ്ഞ കാർഡുകൾക്കും 19, 20, 22 തീയതികളിൽ പിങ്ക് കാർഡുകൾക്കും ഓണത്തിന് മുമ്പായി നീല, വെള്ള കാർഡുകൾക്കും കിറ്റ് വിതരണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *