Saturday, October 19, 2024
Kerala

ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കും; 88 ലക്ഷം കാർഡ് ഉടമകൾ ഗുണഭോക്താക്കളാകും

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാകുക. 2000 പാക്കിംഗ് കേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകരുടെ കൂടി സഹായത്തോടെ കിറ്റുകൾ തയ്യാറാക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സാധനം എത്താനുണ്ടായ ബുദ്ധിമുട്ട് തരണം ചെയ്യും

ഏകദേശം 500 രൂപ വിലയുള്ള ഉത്പന്നമാണ് കിറ്റിലുണ്ടാകുക. സപ്ലൈകോ കേന്ദ്രത്തിൽ പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നു. അന്ത്യോദയ വിഭാഗത്തിനാണ് ആദ്യം നൽകുക. 31 ലക്ഷം മുൻഗണന കാർഡുടമകൾക്ക് പിന്നീട് നൽകും

ആഗസ്റ്റ് 13, 14, 16 തീയതികളിൽ മഞ്ഞ കാർഡ് ഉടമകൾക്കാണ് കിറ്റ് വിതരണം ചെയ്യുക. ആഗസ്റ്റ് 19, 20, 22 തീയതികളിൽ പിങ്ക് കാർഡുകൾക്ക് വിതരണം ചെയ്യും. ഓണത്തിന് മുമ്പ് നീല, വെള്ള കാർഡുടമകൾക്കും കിറ്റ് വിതരണം ചെയ്യും. ഓണച്ചന്ത എല്ലാ ജില്ലാ കേന്ദ്രത്തിലും ഓഗസ്റ്റ് 20 മുതൽ പത്ത് ദിവസത്തേക്ക് നടത്തും. ഇതുകൂടാതെ റേഷൻ കട വഴി കുറഞ്ഞ അളവിൽ ധാന്യം ലഭിച്ച മുൻഗണന ഇതര കാർഡുടമകൾക്ക് പത്ത് കിലോ വീതം സ്‌പെഷ്യൽ അരി നൽകും

Leave a Reply

Your email address will not be published.