Monday, April 14, 2025
Wayanad

വയനാട് വന്യജീവി സങ്കേത പ്രഖ്യാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യം

വയനാട് വന്യജീവി സങ്കേതം പ്രഖ്യാപിച്ചത് റദ്ദ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. 1973 ലെ വനം വകുപ്പ് ആക്ട് പ്രകാരമാണ് നിലവില്‍ വിജ്ഞാപനം ഇറക്കിയത്. ബഫര്‍ സോണ്‍ ആശങ്ക നിലനില്‍ക്കെ വന്യജീവി സങ്കേതങ്ങള്‍ റദ്ദ് ചെയ്യാനോ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനോ സര്‍ക്കാര് തയ്യാറാകണമെന്നാണ് ആവശ്യം.

1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടാണ് വന്യജീവി സങ്കേതം രൂപീകരിക്കുന്നതിന് ഉള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. വൈല്‍ഡ് ലൈഫ് ആക്ടിലെ ചട്ടം 18 മുതല്‍ 26മ വരെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാനാവൂ. എന്നാല്‍ കേരളത്തില്‍ പല വന്യജീവി സങ്കേതങ്ങളും ഇത് പൂര്‍ത്തിയാക്കിയിട്ടില്ല.

ബഫര്‍ സോണ്‍ ആശങ്ക നിലനില്‍ക്കെ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനോ വിജ്ഞാപനം റദ്ദ് ചെയ്യാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നാണ് ആവശ്യം. ക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്രാമസഭകള്‍ വഴി പ്രമേയം കൊണ്ട് വരുന്നതിനുള്ള നീക്കങ്ങള്‍ കിഫയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

അപ്രഖ്യാപിത വന്യജീവി സങ്കേതങ്ങള്‍ റദ്ദ് ചെയ്യാനോ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനോ സര്‍ക്കാര്‍ തയ്യാറായാല്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രങ്ങളിലെ ആശങ്ക പരിഹരിക്കാനായേക്കും.

Leave a Reply

Your email address will not be published. Required fields are marked *