ഗുജറാത്ത് തീരത്ത് ആയുധങ്ങളും മയക്കുമരുന്നുമായി പാക്ക് ബോട്ട് പിടികൂടി
ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 25, 26 തീയതികളിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഐസിജി അറിയിച്ചു.
300 കോടി രൂപ വിലമതിക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും ഏകദേശം 40 കിലോഗ്രാം മയക്കുമരുന്നുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഒരു പാക്ക് ബോട്ട് ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുന്നതായി ഗുജറാത്ത് എടിഎസിൽ നിന്ന് പ്രത്യേക രഹസ്യാന്വേഷണ വിവരം ലഭിച്ചതായി ഐസിജി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.