തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു.കഴിഞ്ഞ ദിവസമാണ് തൃശ്ശിലേരി അടിമാരി ഗോപിയുടെ ആടിനെ കടുവ കൊന്ന് തിന്നത്. കാട്ടിക്കുളം എടയൂര്‍ക്കുന്നില്‍ വളര്‍ത്തു നായയെയും,പുളിമൂടില്‍ പശുവിനെയും . തൃശ്ശിലേരിയില്‍ ആടിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് വന പാലകര്‍ പ്രദേശത്ത് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് ഭീതി പരുത്തുന്ന കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യേഗസ്ഥരുടെ മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബത്തേരിയില്‍ നിന്നും റാപ്പിഡ് റെസ്‌പോണ്‌സ് സംഘം എത്തി പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ബത്തേരി വന്യജീവി സങ്കേതത്തില്‍ നിന്നും എത്തിച്ച കൂട് അടുമാരി കോളനിക്ക് സമീപത്തെ കുളിയന്‍കണ്ടി ബാലകൃഷ്ണന്റ് തോട്ടത്തില്‍ ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ വി രതീശന്റ് നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. നീരീക്ഷണത്തിനായി വാച്ചര്‍മാരെയും പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.