പുൽപ്പള്ളിയിൽ നരഭോജി കടുവ വീണ്ടുമിറങ്ങി; വനംവകുപ്പ് കൂട് സ്ഥാപിച്ചു, നാട്ടുകാർ ഭീതിയിൽ
വയനാട് പുല്‍പ്പള്ളിയില്‍ നരഭോജി കടുവ വീണ്ടും നാട്ടിലിറങ്ങി. കതവക്കുന്നില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയാണ് വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
കടവുയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു ദിവസങ്ങളായി നരഭോജി കടുവയെ പിടികൂടാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി നൂറോളം ഉദ്യോഗസ്ഥര്‍ കാടിളക്കി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല
ഇന്നലെ വൈകുന്നേരത്തോടെ കതവക്കുന്നിലെ വനമേഖലയില്‍ കടുവയെ വീണ്ടും കാണുകയായിരുന്നു. പ്രദേശത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.