സുൽത്താൻ ബത്തേരി ടൗണിൽ സീബ്രാ ലൈനുകൾ ഇല്ലാത്തത് കാൽനടയാത്രക്കാർക്ക് അപകടഭീഷണിയാവുന്നു. ടൗണിൽ കോടതി പരിസരം മുതൽ കോട്ടക്കുന്ന് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലാണ് സീബ്രാലൈനുകൾ ഇല്ലാത്തത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്
സുൽത്താൻ ബത്തേരി ടൗണിൽ സീബ്രാ ലൈനുകൾ ഇല്ലാത്തത് കാൽനടയാത്രക്കാർക്ക്
അപകടഭീഷണിയാവുന്നു. ടൗണിൽ കോടതി പരിസരം മുതൽ കോട്ടക്കുന്ന് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലാണ് സീബ്രാലൈനുകൾ ഇല്ലാത്തത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ സുൽത്താൻബത്തേരിയിലാണ് ദേശീയ പാതയിൽ സീബ്രാ ലൈനുകൾ ഇല്ലാത്തത്. ഇത് ടൗണിലെത്തുന കാൽനട യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുകയാണ്. ടൗണിൽ ഒരിടത്തും സീബ്രാലൈൻ ഇല്ലാത്തതിനാൽ എതിരെ വരുന്ന വാഹന ഡ്രൈവർമാരുടെ കനിവ് കൊണ്ട് മാത്രമാണ് കാൽനടയാത്രക്കാർക്ക്
റോഡ് മുറിച്ചുകടക്കാൻ സാധിക്കുകയുള്ളൂ. സീബ്രാ ലൈനില്ലാത്തത് ഡ്രൈവർമാർക്കും ബുദ്ധിമുട്ട് ആവുന്നുണ്ട്. കോടതിക പരിസരം, അസംപ്ഷൻ ജംഗ്ഷൻ,
മുനിസിപ്പാലിറ്റിക്ക് മുൻവശം,
ട്രാഫിക് ജംഗ്ഷനിൽ രണ്ടിടങ്ങൾ,
ചുങ്കം, കോട്ടക്കുന്ന് തുടങ്ങി ഏഴ് ഇടങ്ങളിലാണ് സീബ്രാലൈനുകൾ വേണ്ടത്. എന്നാൽ ആറു മാസങ്ങൾക്കു മുമ്പ് ടാറിംഗ് കഴിഞ്ഞുവെങ്കിലും ഇതുവരെ സീബ്രാലൈൻ ദേശീയപാതയിൽ വരയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. അതേസമയം
ടാറിങ് പൂർത്തിയായിട്ടില്ലെന്നും
ഒരു ലയർ കൂടി ടാറിങ് നടത്താൻ ഉണ്ടെന്നും തുടർന്ന് മാത്രമേ സീബ്രാലൈനുകൾ വരയ്ക്കുകയുള്ളു എന്നുമാണ് അറിയാൻ കഴിയുന്നത്. എത്രയും പെട്ടെന്ന് പ്രവർത്തികൾ പൂർത്തിയാക്കി ബത്തേരി ടൗണിൽ ദേശീയപാതയിൽ സീബ്രാലൈനുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.