കോവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു
കോഴിക്കോട്:കോവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂർ , വെള്ളയിൽ ഹാർബറുകൾ, വലിയങ്ങാടി, പാളയം, വേങ്ങേരി , കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂർ – കക്കോടി, പെരുമണ്ണ – ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒൻപത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂർ, കിഴക്കോത്ത് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും.
ചോമ്പാല ഹാർബർ, വടകര, അഴിയൂർ, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം – കല്ലാച്ചി, ആയഞ്ചേരി, കക്കട്ടിൽ, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂർ, മേപ്പയ്യൂർ, പയ്യോളി, അരിക്കുളം ടൗൺ, മൂടാടി ടൗൺ, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലേക്കും ക്യുക് റെസ്പോൺസ് ടീമിനെ ഏർപ്പെടുത്തിയ മറ്റ് കേന്ദ്രങ്ങൾ.