സുൽത്താൻബത്തേരി ടൗണിൽ ടെലിഫോൺ കേബിളിന് വേണ്ടി കുഴിച്ച ഗർത്തത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാക്കുന്നു
സുൽത്താൻബത്തേരി ടൗണിൽ ടെലിഫോൺ കേബിളിന് വേണ്ടി കുഴിച്ച ഗർത്തത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാക്കുന്നു .
വൻകിട കമ്പനികൾ കേബിൾ ഇടുന്നതിനുവേണ്ടി ദേശീയ പാത വെട്ടി പൊളിച്ച് ഉണ്ടാക്കിയ കുഴികളിലാണ് കാർ അടക്കമുള്ള ചെറിയ വാഹനങ്ങൾ അകപ്പെടുന്നത് .
കുഴി മണ്ണിട്ട് മൂടിയ ഉണ്ടെങ്കിലും ശ്രദ്ധയിൽപ്പെടാതെ എത്തുന്ന വാഹനങ്ങൾ ഇതിൽ അകപ്പെടുകയും പിന്നീട് കുഴിയിൽ നിന്ന് തള്ളിക്കയറ്റേണ്ട അവസ്ഥയാണുള്ളത്. മാനിക്കുനി മുതൽ ചുങ്കം കോട്ടക്കുന്ന് വരെയുള്ള ഭാഗങ്ങളിൽ ഇത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് .
കഴിഞ ദിവസം മാനിക്കുനി കെ എസ് ഇ ബി ക്ക് മുമ്പിലുള്ള കുഴിയിൽ കാർ കുടുങ്ങിയിരുന്നു.പിന്നീട് വേറെയെരു വാനനം ഉപയോഗിച്ച് കെട്ടി വലിക്കുകയായിരുന്നു.
കുഴി കൃത്യമായി അടച്ച് അപകടം ഒഴിവാക്കണമെന്നാണ് യാത്ര ക്കാരുടെ ആവശ്യം.