Monday, January 6, 2025
Wayanad

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള അദ്ധ്യാപകർക്ക് ഓൺലൈൻ നവ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ദിവസത്തെ അദ്ധ്യാപക പരിശീലനം ആരംഭിച്ചു

ബത്തേരി : സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള 200 ഇൽ പരം അദ്ധ്യാപകരെ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന നവ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ദിവസത്തെ അദ്ധ്യാപക പരിശീലനം ആരംഭിച്ചു .സുൽത്താൻ ബത്തേരി നഗരസഭ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലനത്തിൽ ഗൂഗിൾ , സൂം മീറ്റിംഗ് അപ്പ്ലിക്കേഷനുകൾ ,ഓൺലൈൻ മൂല്യനിർണയ ഉപാദികളായ ഗൂഗിൾ ഫോം , കാഹൂത് , ക്വിസസ് ഡോട്ട് കോം , ഓൺലൈൻ പഠന സഹായികളായ ഗൂഗിൾ ക്ലാസ്സ്‌റൂം , ഗൂഗിൾ ജാമ് ബോർഡ് , വൈറ്റ് ബോർഡ് തുടങ്ങിയ എന്നീ നവ ഓൺലൈൻ മാധ്യമങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത് . പരിശീലന ക്ലാസ്സുകളുടെ ഉത്ഘാടനം നഗരസഭാ ചെയർമാൻ ടി എൽ സാബു നിർവഹിച്ചു . ഡെപ്യൂട്ടി ചെയർപേഴ്സൻ ജിഷ ഷാജി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സ ജോസ് സ്വഗതവും, മുനിസിപ്പൽ എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ പി എ അബ്ദുൾനാസർ നന്ദിയും പറഞ്ഞു . വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. കെ. സഹദേവൻ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ സനൽകുമാർ, ബത്തേരി ബി. ആർ .സി യിലെ ബി. പി. സി. രാജൻ ടി , അലി അസ്ഹർ സെക്രട്ടറി നഗരസഭ, സതീഷ് കുമാർ വി. അക്കാദമിക് കോർഡിനേറ്റർ, ഡയറ്റ് ബത്തേരി എന്നിവർ സംസാരിച്ചു . എല്ലാദിവസവും രാത്രി എട്ടുമണി മുതൽ പത്തുമണി വരെ യാണ് ഓൺലൈൻ അദ്ധ്യാപക പരിശീലനം .

Leave a Reply

Your email address will not be published. Required fields are marked *