Sunday, April 13, 2025
Wayanad

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ മത്സര രംഗത്ത് 1858 പേർ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ വയനാട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 869 പുരുഷന്മാരും 989 സ്ത്രീകളും ഉള്‍പ്പെടെ 1858 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് 55 പേരും മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകളിലേക്ക് 324 പേരും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകളിലേക്ക് 171 പേരും 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലേക്ക് 1308 പേരും ജനവിധി തേടുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് വരെയായി ആകെ 1364 സെറ്റ് പത്രികകളാണ് ജില്ലയില്‍ പിന്‍വലിച്ചത്. ജില്ലാ പഞ്ചായത്ത്- 28, നഗരസഭ- 175, ബ്ലോക്ക് പഞ്ചായത്ത്- 139, ഗ്രാമപഞ്ചായത്ത് – 1022 എന്നിങ്ങനെയാണ് പിന്‍വലിച്ച പത്രികകളുടെ എണ്ണം. തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങളും അതത് വരണാധികാരികള്‍ അനുവദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *