സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്ന് ആരംഭിക്കും. അടുത്ത വ്യാഴാഴ്ച വരെയാണ് പത്രിക സമർപ്പിക്കാനുള്ള കാലാവധി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പത്രികാ സമർപ്പണം
സ്ഥാനാർഥി ഉൾപ്പെടെ മൂന്ന് പേർക്ക് മാത്രമാണ് പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനുള്ള അനുമതി. പ്രകടനമോ ജാഥയോ ആൾക്കൂട്ടമോ പാടില്ല. സ്ഥാനാർഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്
സ്ഥാനാർഥിക്ക് കൊവിഡ് ആണെങ്കിൽ നിർദേശിക്കുന്ന ആൾക്ക് പത്രിക സമർപ്പിക്കാം. വെള്ളിയാഴ്ച സൂക്ഷ്മപരിശോധന നടക്കും. നവംബർ 23 തിങ്കളാഴ്ചയാണ് പിൻവലിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.