പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതിയിൽ
പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്
കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരമാകും ഇരു ആവശ്യങ്ങളിലും കോടതി തീരുമാനമെടുക്കുക. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ചാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ ലേക്ക് ഷോർ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്
ആരോഗ്യനില റിപ്പോർട്ട് പരിശോധിച്ച ശേഷമാകും ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിടണമോയെന്ന കാര്യം കോടതി തീരുമാനിക്കുക. വിജിലൻസ് അറസ്റ്റ് മുൻകൂട്ടി കണ്ടാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റായതെന്നാണ് ആരോപണം. ആശുപത്രി മുറിയിൽ കയറിയാണ് വിജിലൻസ് സംഘം ഒടുവിൽ മുസ്ലിം ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തത്