സഹായവുമായി താരങ്ങൾ എത്തിയപ്പോഴേക്കും വൈകിപ്പോയി; തമിഴ് നടൻ തവസി അന്തരിച്ചു
അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു. 60 വയസ്സായിരുന്നു. മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ചികിത്സക്ക് പണമില്ലാത്തതിനെ തുടർന്ന് സഹായം ചോദിക്കുന്ന തവസിയുടെ വീഡിയോ പുറത്തുവന്നിരുന്നു
ഇതോടെ തവസിക്ക് സഹായവുമായി വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങിയ താരങ്ങൾ രംഗത്തുവരികയും ചെയ്തു. രോഗം മൂർച്ഛിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തിയ തവസി 150ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.