തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ 97,720 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത്
മുൻസിപാലിറ്റികളിലേക്ക് 9865 നാമനിർദേശ പത്രിക ലഭിച്ചു. കോർപറേഷനുകളിലേക്ക് 2413 എണ്ണവും ലഭിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ പത്രിക നൽകിയത്. 13,229 പേരാണ് ജില്ലയിൽ പത്രിക സമർപ്പിച്ചത്.
ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 2270 പേരാണ് പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. നവംബർ 23നാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.