വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ, ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം
വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം. സംഘത്തിൽ സി പി മൊയ്‌തീനും. മുടി നീട്ടി വളർത്തിയ രണ്ടുപേരും ഉണ്ടായിരുന്നു. ഒരുമണിക്കൂർ മുമ്പാണ് സംഘം എത്തിയത്.
ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്ക്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്.
നേരത്തെ ആറളത്തെ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും കമ്പമലയിൽ എത്തിയത്. നിരന്തരം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണ് വയനാട്. കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.