Monday, January 6, 2025
Top NewsWayanad

മൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും.

ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി നഗരത്തിൽ പുതുതായി നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും.

ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട് ജില്ലാ കളക്ടറുമായി ചൊവ്വാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ കളക്റ്ററും ജനപ്രതിനിധികളുമായുള്ള കൊവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും. മലപ്പുറം വണ്ടൂരിലെ ഗാന്ധി ഭവൻ സ്‌നേഹാരാമം വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ചഭക്ഷണം കഴിക്കും. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ബുധനാഴ്ച ഡൽഹിയിലേക്ക് തിരിച്ചു പോകും.

Leave a Reply

Your email address will not be published. Required fields are marked *