Tuesday, January 7, 2025
Wayanad

ഓണ്‍ലൈന്‍ ഉദ്ഘാടനം കലക്ടര്‍ തടഞ്ഞതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

ഓണ്‍ലൈന്‍ ഉദ്ഘാടനം ജില്ലാ കലക്ടര്‍ തടഞ്ഞ വിവാദം നിലനില്‍ക്കെ രാഹുല്‍ ഗാന്ധി എംപി തിങ്കളാഴ്ച വയനാട്ടിലെത്തും. തിങ്കളാഴ്ച വൈകീട്ട് എത്തുന്ന രാഹുല്‍ മൂന്നുദിവസം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. കൊവിഡ് വ്യാപനത്തിനുശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വയനാട് സന്ദര്‍ശനമായിരിക്കുമിത്. സന്ദര്‍ശനവിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കഴിഞ്ഞദിവസമാണ് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം സര്‍ക്കാരിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എംഎസ്ഡിപി പദ്ധതിയില്‍ കല്‍പ്പറ്റ മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *