Monday, January 6, 2025
Wayanad

മുഖ്യമന്ത്രി ഇന്ന് കൽപ്പറ്റയിൽ; വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും

വയനാട് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. 2021-26 വർഷ കാലയളവിൽ ജില്ലയിൽ ആവിഷ്‌കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് പാക്കേജിലുണ്ടാകുക

ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വികസന കർമ പദ്ധതികളാകും മുഖ്യമന്ത്രി പ്രഖ്യാപിക്കുക. ധനമന്ത്രി തോമസ് ഐസക്, മന്ത്രി ഇ പി ജയരാജൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. വയനാട് കോഫി സംഭരണ ഉദ്ഘാടനവും ഇന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *