Sunday, January 5, 2025
Kerala

തോമസ് ഐസക് രാജിവെക്കണം, സിഎജിയെ പ്രതിക്കൂട്ടിൽ നിർത്തുന്നുവെന്ന് ചെന്നിത്തല

ധനമന്ത്രി തോമസ് ഐസക് സിഎജിയെ പ്രതികൂട്ടിൽ നിർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോർട്ട് അതീവ ഗൗരവതരമാണ്. ചോദ്യങ്ങൾക്ക് ഐസക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും തോമസ് ഐസക് രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. നിയമസഭയോട് സിഎജി അനാദരവ് കാണിച്ചതായി തോമസ് ഐസക് പറഞ്ഞിരുന്നു. വികസനം വേണോ എന്നതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ കിഫ്ബി വരില്ലെന്നും ബോഡി കോർപറേറ്റായ കിഫ്ബിക്ക് വിദേശവായ്പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു

സിഎജിയുടെ നാണം കെട്ട കളിക്ക് കൂട്ടുനിൽക്കുകയാണ് യുഡിഎഫെന്ന് എം സ്വരാജ് എംഎൽഎ പറഞ്ഞു. ഭരണഘടനാ ആർട്ടിക്കിൾ 293 പറയുന്നത് സംസ്ഥാനത്തെ കുറിച്ചാണ് ഇത് കിഫ്ബിക്ക് ബാധകമല്ല. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ യുഡിഎഫിനും സംഘ്പരിവാറിനും സഹിക്കുന്നില്ല. കണക്ക് പരിശോധിക്കാൻ വന്നവർ അത് പരിശോധിച്ച് പോയ്‌ക്കോണമെന്നും സ്വരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *