Tuesday, January 7, 2025
Kerala

സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമപദ്ധതികൾക്ക് കാതോർത്ത് കേരളം

സംസ്ഥാന ബജറ്റ് ഇന്ന്. പിണറായി വിജയൻ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനപ്രിയമായ ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

കൊവിഡാനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കും. നിരവധി ക്ഷേമ പദ്ധതികൾ പ്രതീക്ഷിക്കാമെന്നും ഐസക് പറഞ്ഞു.

എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ബജറ്റിൽ നിർദേശമുണ്ടാകുമെന്നാണ് സൂചന. കൊവിഡ് തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും തള്ളി വിട്ടവരെ സഹായിക്കാനുള്ള പദ്ധതികളുമുണ്ടാകും

ക്ഷേമ പെൻഷന് 100 രൂപ വർധിപ്പിക്കും കെട്ടിട നിർമാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽ സംവിധാനവും ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *