കെണിയിൽ കുടുങ്ങിയ കടുവ തിരുവനന്തപുരത്തേക്ക്
കെണിയിൽ കുടുങ്ങിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ സാധ്യത. സാധാരണഗതിയിൽ പിടികൂടുന്ന കടുവകളെ മുത്തങ്ങ വനത്തിലേക്കാണ് കൊണ്ടു പോകുന്നത്.എന്നാൽ വെറ്റിനറി ഡോക്ടർമാരുടെ പരിശോധനയിൽ കടുവയുടെ പല്ലുകൾ കൊഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കാട്ടിൽ ഇരയെ പിടിക്കാൻ കഴിയില്ല. എളുപ്പത്തിൽ ഇര പിടിക്കുന്നതിനായി ജനവാസ കേന്ദ്രത്തിലേക്ക് വീണ്ടും കടുവ എത്തും എന്നത് ആശങ്കക്ക് ഇടയാക്കും. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചാലുടൻ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത. ഉൾവനത്തിൽ കടുവകൾ തമ്മിൽ പരസ്പരം ആക്രമിക്കുകയും അതിൽ കീഴടങ്ങുന്ന കടുവ പ്രദേശം വിട്ട് പോകണമെന്ന് ഒരു വന നിയമം ഉണ്ടെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇത്തരത്തിലുള്ള കടുവകളാണ് ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്. നാട്ടുകാരെ ഭീതിലാക്കിയ കടുവ വന്നതിന് ശേഷം ആ നാട്ടിലെ കാട്ടുപന്നി ശല്യം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.