Tuesday, April 15, 2025
Wayanad

വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു

കൊളവള്ളി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിലിനിടെ ചെതലയം റെയിഞ്ചറെ കടുവ ആക്രമിച്ചു. ശശികുമാർ(54)നെയാണ് കടുവ ആക്രമിച്ചത്. രണ്ടേമുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വെച്ചാണ് ആക്രമണുണ്ടായത്. കടുവയുടെ ആക്രമണത്തിൽ റെയിഞ്ചറുടെ ശരീരത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതൽ തന്നെ കടുവയുടെ സാനിധ്യം പ്രദേശത്തെ വീടുകൾക്ക് സമീപത്തുവരെ ഉണ്ടായതോടെ വനംവകുപ്പെത്തി തിരച്ചിൽ നടത്തുന്നതിന്നിടെയാണ ആക്രമണം ഉണ്ടായത്. റെയിഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികൾ ഭയപ്പാടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുവയെ മയക്കുവെടി വെച്ചുപിടികൂടണമെന്നാണ് ആവശ്യം. മൂന്ന് മാസംമുമ്പ് പുൽപ്പള്ളി ആനപ്പാറയിൽ വെച്ചും കടുവയുടെ ആക്രമണത്തിൽ ശശികുമാറിന് പരുക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *