Monday, January 6, 2025
Wayanad

ചെതലയം ഫ്ലാറ്റിന് തുരങ്കം വെച്ച സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലർ കണ്ണിയാൻ അഹമ്മദ് കുട്ടി രാജിവെക്കണമെന്ന് സി പി ഐ എം ബത്തേരി ലോക്കൽ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സുൽത്താൻ ബത്തേരി:ചെതലയം ഫ്ലാറ്റിന് തുരങ്കം വെച്ച സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലർ കണ്ണിയാൻ അഹമ്മദ് കുട്ടി രാജിവെക്കണമെന്ന് സി പി ഐ എം ബത്തേരി ലോക്കൽ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

രണ്ട് വർഷം മുമ്പാണ് 41
കുടുംബങ്ങൾക്ക് താമസിക്കാനായി ചെതലയത്ത് അര ഏക്കർ സ്ഥലത്ത് ഫ്ലാറ്റിൻ്റെ നിർമാണം തുടങ്ങിയത്.
എന്നാൽ കൗൺസിലർ അധികാരം വെച്ചും ലെറ്റർ പാഡ് ഉപയോഗിച്ചും പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലമാണെന്ന് തെറ്റി ധരിപ്പിച്ച് കോടതിയെ സമീപിക്കുകയും തുടർന്ന്
നിർമാണം നിർത്തി വെക്കാൻ ഉത്തരവു ഉണ്ടാക്കുകയാണ് ചെയ്തത്.

ഫ്ലാറ്റിനു വേണ്ടി അഞ്ച് കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. മുസ്ലിം ലീഗ് കൗൺസിലർ ഈ പദ്ധതിക്ക് തുരങ്കം വെച്ചതോടെ 41 കുംബങ്ങൾക്ക് കയറി കിടക്കാൻ ഒരു വീടെന്ന സ്വപ്നമാണ് ഇല്ലാതായത്.
ഇതു വരെ ഹൈകോടതിയിൽ കേസ് പിൻ വലിക്കാത്ത കണ്ണിയാൻ അഹമ്മദ് കുട്ടി കൗൺസിലർ സ്ഥാനം രാജി വെക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി ബേബി വർഗ്ഗീസ്, വി പി സുഹാസ് ,ലിജോ ജോണി ,കെ കെ കുര്യാക്കോസ് ,ബാബു അബ്ദുറഹ്മാൻ, വി ചന്ദ്രൻ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *