കൽപ്പറ്റ നഗര സഭയിൽ എൽ.ഡി. എഫ്. പ്രകടന പത്രിക പുറത്തിറക്കി
കൽപ്പറ്റ നഗര സഭയിൽ എൽ.ഡി. എഫ്. പ്രകടന പത്രിക പുറത്തിറക്കി. പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. നൗഷാദ്, കൺവീനർ വി. ഹാരിസ് എന്നിവർ ചേർന്നാണ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ, അടുത്ത 5 വർഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. 1.നഗരസഭെയെ ആധുനിക നഗരമാക്കുന്നതിന് സമഗ്രമായ വികസനപ്ലാൻ ജനകീയ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് തയ്യാറാക്കും. 2. ഇപ്പോൾ ആരംഭിച്ച 23 കോടിയുടെ ഹൈവേ വികസനം, മാർക്കറ്റ്, മാലിന്യ സംസ്ക്കരണം തുടങ്ങിയവ പൂർത്തീകരിക്കും. 3. നഗരസഭയിൽ ഓൺലൈൻ പരാതി പരിഹാര സെൽ രൂപീകരിക്കും. 4.ആധുനിക സാങ്കേതിക വിദ്യയുടെ ‘സഹായത്തോടെ നഗരസഭ ഓഫീസ് സുതാര്യവും അഴിമതി രഹിതവുമാക്കും. 5.ഗൂഡലായിക്കുന്നിലെ SCഹോസ്റ്റലിൽ ടൂറിസം ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ 50% SC/ST സംവരണത്തോടെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. 6- എല്ലാ വാർഡുകളിലും ഭൂമി ലീസിനൊ വിലക്കൊ എടുത്ത് കളിസ്ഥലങ്ങളും ജോഗിംഗ് ട്രാക്കുകളും സ്ഥാപിക്കും 7. KSFDC യുടെ സഹായത്തോടെ മൾട്ടിപ്ലക്സ് തിയേറ്റർ വെള്ളാരം കുന്നിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. 8. നഗരസഭ ഇൻഡസ്ട്രിയൽ ഏരിയയായി പ്രഖ്യാപിച്ച സ്ഥലത്ത് MSME യൂണിറ്റുകൾക്കായി ഇൻഡസ്ട്രിയിൽ പാർക്ക് സ്ഥാപിക്കും. ബാങ്കുകളുമായി ചേർന്ന് വായ്പ മേള സംഘടിപ്പിക്കും പ്രതിവർഷം 100 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻകൈ എടുക്കും 9. നഗരസഭ മുഴുവനും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കും 10. തലക്കൽ ചന്തു സാംസ്കാരിക സമുച്ചയം കൽപ്പറ്റയിൽ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. 11:എം.എൽ.എ യുടെ ശ്രമഫലമായി അനുവദിക്കപ്പെട്ട IAS കോച്ചിംഗ് സെൻറർ കൽപ്പറ്റ നഗരസഭയിൽ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. 12. എല്ലാ വായനശാലകൾക്കും ക്ലബുകൾക്കും സ്ഥലവും കെട്ടിട സൗകര്യവും ഒരുക്കി പൊതു ഇടങ്ങളായി മാറ്റും . 13. സ്ത്രീകൾക്കായി ഷീ ലോഡ്ജ് ആരംഭിക്കും . 14 . എല്ലാ വാർഡുകളിലും വയോജനവിശ്രമകേന്ദ്രങ്ങൾ ആരംഭിക്കും. 15 .പത്തിലേറെ കുടുംബങ്ങൾ താമസിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും വാഹനഗതാഗത യോഗ്യമായ റോഡുകൾ സ്ഥാപിക്കും. 16 .കൽപ്പറ്റ ബൈപാസിനു ഇരുവശവും ചെടികളും ഇരിപ്പിടങ്ങളും ജോഗിംഗ് ട്രാക്കും സ്ഥാപിച്ച് ഹൈവേ പാർക്ക് നിർമിക്കും. 17 .പൊതു മൈതാനവും മീറ്റിംഗ് സ്ക്വയറുകളും സ്ഥാപിക്കും 18. നഗരത്തിലെ പ്രധാനപാതകൾ സൗന്ദര്യവൽകരിക്കും. 19 : വെള്ളാരംകുന്ന് പുഴമുടി റോഡ് വിപുലപ്പെടുത്തും 20. ആധുനിക കാർഷിക യന്ത്രങ്ങൾ വാങ്ങി കൃഷി സമിതികൾ മുഖേന നാമമാത്ര വാടകക്ക് കർഷകർക്ക് നൽകും 21- സഹകരണ സ്ഥാപനങ്ങളുമായി കൈകോർത്ത് ഉൽപന്ന ചന്ത ആരംഭിക്കും. 22. ക്ഷീരകർഷകർക്ക് ധനസഹായം നൽകും 23 .ഗാർഹിക പച്ചക്കറി കൃഷിക്ക് സഹായം നൽകും . 24 .കുരങ്ങ് ശല്യം അവസാനിപ്പിക്കാൻ നിയമപരമായ സാധ്യതക്കനുസരിച്ച പദ്ധതി ആരംഭിക്കും. 25. ട്രോമാ കെയർ സംവിധാനം ഏർപ്പെടുത്തി ഗവ. ആശുപത്രിയുടെ സൗകര്യങ്ങൾ വിപുലപ്പെടുത്തും. 26 – സാധ്യമായ ഇടങ്ങളിൽ കൂടുതൽ അർബൻ ഹെൽത്ത് സെന്റർ ഒരുക്കും 27. ചികിത്സാ സഹായത്തിന് ജനപങ്കാളിത്തത്തോട് കൂടിയ പദ്ധതി ആരംഭിക്കും. 28 -മുഴുവൻ വിദ്യാർത്ഥികൾക്കും ഹെൽത്ത് കാർഡ് നൽകും . 29 .GVHSS മുണ്ടരിയെ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന പദ്ധതി ത്വരിതപ്പെടുത്തും. 30 .പെരുന്തട്ട, പുളിയർ മല സ്കൂൾ കെട്ടിട നിർമാണം പൂർത്തികരിക്കും 31 .പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി റെമഡിയൽ ടീച്ചിംഗ് പദ്ധതി നടപ്പിലാക്കും. 32. SC/ST വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളും നൽകും 33 .അംഗൻവാടികളെ ആധുനീകരിച്ച് ഗ്രാമീണ വിജ്ഞാനകേന്ദ്രങ്ങളാക്കും. 34 .ഏറെ പിന്നാക്കം നിൽക്കുന്ന പടപുരം മണിയങ്കോട് തുടങ്ങിയ ആദിവാസി മേഖലകളിൽ പ്രത്യേക വികസനപദ്ധതി ആരംഭിക്കും. 35.എല്ലാ കോളനികളിലും ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതി രൂപവൽകരിക്കും. 36. ആദിവാസി മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി ആരംഭിക്കും 37.ആദിവാസി / സാമ്പത്തികമായി പിന്നോക്കം നിൽകന്ന യുവാക്കൾക്കായി പരീക്ഷാ കോച്ചിംഗ് സെൻറർ ആരംഭിക്കും 38 .മുഴുവൻ പുഴകളും മാലിന്യമുക്തമാക്കി സംരക്ഷിക്കും 39 . അഞ്ച് വർഷം കൊണ്ട് മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കും. 40. മാലിന്യ സംസ്കരണ പ്ലാന്റ് കൂടുതൽ ആധുനികമാക്കും 41.ഹരിത കർമസേനയെ വിപുലപ്പെടുത്തും 42 .പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് സബ് സിഡി നിരക്കിൽ നൽകും 43. നഗരസഭയിലാകെ തെരുവ് വിളക്കുകൾ സ്ഥാപിച്ച് പ്രകാശനഗരമാക്കും” 44 .ബഡ്സ് സ്കൂൾ ആധുനീകരിക്കും 45. കുടുംബശ്രീ പ്രവർത്തനം ശാക്തീകരിക്കും. 46. എസ്റ്റേറ്റ് പാടികളുടെ ശോചനീയാവസ്ഥ പരിഹരിച്ച് വാസയോഗ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ എസ്റ്റേറ്റ് മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്തും. ഭൂരഹിതരായ എസ്റ്റേറ്റ് തൊഴിലാളികുടുംബങ്ങൾക്ക് ഭവന സമുച്ചയം നിർമ്മിച്ച് നൽകും. 47. ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ വാട്ടർ കണക്ഷൻ. 48 എല്ലാ വാർഡുകളിലും കുട്ടികളുടെ വാർഡ് സഭകൾ വിളിച്ചുചേർക്കും. അതത് കാലത്തെ എൽ.ഡി.എഫിന്റെ നയരേകളുടെയും ഗ്രാമസഭ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾ സമഗമാക്കും.