Sunday, April 13, 2025
Wayanad

പി.എസ്.സി. നിയമനം വൈകുന്നത് സംസ്ഥാന സർക്കാരിന്റെ നീതി നിഷേധമാണന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.

കൽപ്പറ്റ: എൽ ജി സി റാങ്ക് ജേതാക്കൾ വയനാട് കലക്ടറേറ്റിനു മുൻപിൽ ആരംഭിച്ച റിലേ നിരാഹാര സമരം ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.. വയനാട് ജില്ലയെ നിയമനങ്ങളിൽ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. നൂറുകണക്കിന് യുവതി യുവാക്കൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിയമനം ലഭിക്കാതെ പ്രയാസപ്പെടുന്നത് സർക്കാറിന് നാണക്കേടാണെന്നും, നിയമസഭയിൽ എൽജിഎസ് ഉദ്യോഗാർഥികളുടെ വിഷയം ഉന്നയിക്കുമെന്നും ഐ.സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു. നിലവിലുള്ള റാങ്ക് ലിസ്റ്റിൻ്റെ കാലാവധി കഴിയാൻ ആറുമാസം മാത്രം ശേഷിക്കെയാണ് എൽ ജി എസ് റാങ്ക് ഹോൾഡർമാർ സമരം ശക്തമാക്കിയത്. 1,780 പേർ ഉൾപെട്ട ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 183 നിയമനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കം നിവേദനം നൽകിയിട്ടും നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് റിലേ നിരാഹാര സമരവുമായി മുന്നോട്ടുപോവാൻ ഇവർ തീരുമാനിച്ചത്. അഖിൽ ജോസഫ്, അബ്ദുൾ റഹ്മാൻ, നവനീത് എന്നിവർ സമരത്തിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *