കേണിച്ചിറയിൽ തേനീച്ചയുടെ കുത്തേറ്റ് മരിച്ച കർഷകൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തരമായി ധനസഹായം നൽകണമെന്ന് മുൻ പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി .കെ ജയലക്ഷ്മി ആവശ്യപ്പെട്ടു
കൽപ്പറ്റ : കേണിച്ചിറയിൽ തേനീച്ചയുടെ കുത്തേറ്റ് മരിച്ച പാൽനട കോളനിയിലെ ഗോപാലന്റെ കുടുംബത്തിന് സർക്കാർ അടിയന്തരമായി ധനസഹായം നൽകണമെന്ന് മുൻ പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി .കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.
വന്യജീവി പട്ടികയിൽ തേനീച്ചയും കടന്നലും വരാത്തതിനാൽ വന്യമൃഗ ആക്രമണം നേരിടുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും തേനീച്ചയുടെയോ കടന്നലിന്റെയോ കുത്തേറ്റ്ർക്ക് ലഭിക്കാറില്ല. അല്ലെങ്കിൽ സർക്കാർ പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നൽകണം.മരിച്ച വ്യക്തി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നതിനാൽ
ഈ സാഹചര്യത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഗോപാലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയാണ് വേണ്ടത്.
ഞായറാഴ്ച മരിച്ച ഗോപാലന്റെ മൃതദേഹത്തോട് അധികൃതർ അനാദരവ് കാട്ടിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.വയനാട്ടിൽ മൂന്ന് സർക്കാർ ആശുപത്രികളിലും അടിയന്തരമായി ഫോറൻസിക് സർജനെ നിയമിക്കണമെന്നും
ഇത്തരമൊരു അനീതി ഇനി ആവർത്തിക്കരുതെന്നും ജയലക്ഷ്മി പറഞ്ഞു.
ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്കും പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി കുടുംബം പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കൃത്യമായ അന്വേഷണവും നടപടിയും വേണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.