Thursday, January 9, 2025
Kerala

വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമപെൻഷൻ 2500 രൂപയാക്കും, 40 ലക്ഷം തൊഴിലവസരങ്ങൾ: എൽ ഡി എഫ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പരഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആദ്യ ഭാഗത്ത് അമ്പതിന പരിപാടികലെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണുള്ളത്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്പ്രധാന വാഗ്ദാനങ്ങള്

40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും
വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും
കാർഷിക വരുമാനം 50 ശതമാനം ഉയർത്തും
അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപം കൊണ്ടുവരും
മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കുന്നതിന് നിർദേശങ്ങൾ
സൂക്ഷമ ഇടത്തം ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയർത്തും
അറുപതിനായിരം കോടിയുടെ പശ്ചാത്തല സൗകര്യമേർപ്പെടുത്തും
ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന വായ്പന നൽകും
റബറിന്റെ തറവില 250 രൂപയാക്കി വർധിപ്പിക്കാൻ നിർദേശം

Leave a Reply

Your email address will not be published. Required fields are marked *