വയനാട്ടിൽ വനത്തിൽ സൂക്ഷിച്ച ലഹരി ഗുളികകൾ എക്സൈസ് അധികൃതർ പിടികൂടി
കൽപ്പറ്റ: മുത്തങ്ങ വനത്തിൽ സൂക്ഷിച്ച ലഹരി ഗുളികകൾ എക്സൈസ് അധികൃതർ പിടികൂടി :എൻ .ഡി.പി. എസ്. നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു . ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്ത് വനത്തിൽ ‘രഹസ്യമായി സൂക്ഷിച്ചു വെച്ച നിലയിൽ മാരക മയക്കുമരുന്നായ 308 എണ്ണം ( 242 ഗ്രാം) സ്പാ സ്മോ പ്രോക്സി വോൺ പ്ളസ് ഗുളികകൾ കണ്ടെടുത്തത് . ചെക്ക് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്ന് കടത്താൻ സാധിക്കാതെ ഒളിച്ചു വെച്ചതാകാമെന്ന് കരുതുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി കേസ്സുകളിലായി 3500 കിലോഗ്രാമിലധികം നിരോധിത പുകയില ഉല്പന്നങ്ങൾ ‘ 76 ലക്ഷം രൂപയുടെ കുഴൽപണം ,നിരവധി വാഹനങ്ങൾ എന്നിവ എക്സൈസ് പരിശോധനയിൽ പിടികൂടിയിരുന്നു. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ.വി.കെ. മണികണ്ഠൻ പ്രിവന്റീവ് ഓഫിസർമാരായ എം.ബി.ഹരിദാസ്, അജയകുമാർസി ഇ ഒ മാരായ അമൽദേവ് ,സുരേഷ്.സി എന്നിവർ ചേർന്നാണ് ടീ ഒളിച്ചു വെച്ച ലഹരി ഗുളികകൾ കണ്ടെടുത്തത് .ഈ ഗുളികകൾ 5 ഗ്രാം കൈവശം വെച്ചാൽ തന്നെ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .272 ഗ്രാം തൂക്കമുള്ള ഗുളികകൾ ബന്തവസ്സിൽ എടുത്ത് എൻ .ഡി.പി. എസ്. നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു