അനുകൂല സാഹചര്യമല്ല; കേരളത്തിൽ തീയറ്ററുകൾ ഡിസംബർ വരെ തുറക്കില്ല
തീയറ്ററുകൾ തുറക്കുന്നതിന് കേന്ദ്രസർക്കാർ നൽകിയ അനുമതി സ്വാഗതാർഹമല്ലെന്ന് കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. കേരളത്തിലെ സഹാചര്യം തീയറ്ററുകൾ തുറക്കുന്നതിന് അനുകൂലമല്ല. ഡിസംബർ വരെ തീയറ്ററുകൾ തുറക്കില്ല.
ജി എസ് ടി, മുൻസിപ്പൽ ടാക്‌സ്, ക്ഷേമനിധി, പ്രളയസെസ് എന്നിവ എടുത്തുമാറ്റാതെ അമ്പത് ശതമാനം സീറ്റുകളുടെ പരിധിയിൽ തീയറ്റർ തുറക്കാനാകില്ല. ഒരു സിനിമ കാണാൻ വന്ന ഏതെങ്കിലും പ്രേക്ഷകന് കൊവിഡ് സ്ഥിരീകരിച്ചതാൽ ആ തീയറ്ററുകൾ അടച്ചിടേണ്ട അവസ്ഥയുണ്ടാകും.
കൂടാതെ ജിഎസ്ടി, മുൻസിപ്പൽ ടാക്‌സ് ക്ഷേമനിധി, പ്രളയസെസ്, ഇതെല്ലാം എടുത്തു മാര്‌റണം. ഇതൊക്കെ മാറ്റിയാലെ തീയറ്ററുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുവെന്നും ലിബർട്ടി ബഷീർ പറഞ്ഞു.