മുത്തങ്ങയിൽ വീണ്ടും ലഹരി വേട്ട; മൈസൂരിൽ നിന്നും ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് വകുപ്പ് പിടികൂടി
സുൽത്താൻബത്തേരി:
മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുത്തങ്ങയിൽ എക്സൈസ് വകുപ്പ് പിടികൂടി .
ഇന്ന് രാവിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത് ‘
ചരക്ക് ലോറിയിൽ 21 ചാക്കുകളിലായി ഒരുലക്ഷത്തിലേറെ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.
ഇതിന് 50 ലക്ഷത്തിലേറെ വിലവരുമെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി സുജിത്ത് (24) എറണാകുളം കൊച്ചിൻ തുരുത്ത് സണ്ണി ( 60 )
എന്നിവരാണ് കസ്റ്റഡിയിലായത് .
കഴിഞ്ഞദിവസം
ലോറി കടത്തുകയായിരുന്ന ഒരു കോടിയിലേറെ രൂപയുടെ പാൻമസാല എക്സൈസ് വകുപ്പ് മുത്തങ്ങയിൽ പിടികൂടിയിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
ജുനൈദ്, ഇൻസ്പെക്ടർ ഹരീഷ് കുമാർ ,
ടിപി അനീഷ് ,പി പി ശിവൻ ,ബിജുമോൻ, അഭിലാഷ് ഗോപി തുടങ്ങി യുടെ നേതൃത്വത്തിലാണ്
പുകയില ഉൽപന്നങ്ങൾ പിടികൂടിയത്