Sunday, January 5, 2025
Wayanad

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നരകോടിയോളം രൂപയുടെ നിരോധിത പാൻമസാല പിടികൂടി

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നരകോടിയോളം രൂപയുടെ നിരോധിത പാൻമസാല പിടികൂടി. ബാംഗ്ലൂരിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയിൽ നിന്നുമാണ് നിരോധിത പാൻ മസാലയായ ഹാൻസ് പിടികൂടിയത്. സംഭവത്തിൽ തിരൂർ സ്വദേശിയായ ഒരാളും, കർണാടക സ്വദേശിയായ രണ്ടുപേരും പിടിയിൽ.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പാൻമസാലകൾ കൂടിയത്. ബാംഗ്ലൂരിൽ നിന്നും തിരൂരിലേക്ക് വന്ന ചരക്കുലോറിയിൽ നിന്നുമാണ് നിരോധിത പാൻ മസാലയായ ഹാൻസ് പിടികുടിയത്.രണ്ടായിരത്തി 70 പത് കിലോതുക്കം വരുന്ന പാൻ മസാല140 ചാക്കുകളിലായി ലോറിയിൽ നിറച്ച നിലയിലായിരുന്നു . സംഭവത്തിൽ തിരൂർ സ്വദേശിയായ സിറാജുദ്ദീൻ 34, കർണാടക സ്വദേശികളായ ധനേഷ് 32 ,ബജാദ് പാക്ഷ 30, എന്നിവരെ പിടിയിലായി അടുത്തകാലത്ത് ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ പാൻമസാല വോട്ട കൂടിയാണിത്. പിടി കുടിയ പാൻ മസാലക്ക് ഒരു കോടി 35 ലക്ഷത്തോളം രൂപ വിപണിയിൽ വിലവരും.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ്, ഇൻപെക്ട്ടർ കെ പി ഹരികുമാർ ,പ്രിവൻറിവ് ഓഫിസർ എം വി ഹരിദാസൻ, സുരേഷ്, എം.ജെ ജോമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാൻമസാല പിടികൂടിയത്. പിടിയിലായവരെയും, പാൻമസാലയും, വാഹനവും എക്സൈസ് അധികൃതർ ബത്തേരി പോലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *