എട്ട് ദിവസം ;245 സ്വീകരണ കേന്ദ്രങ്ങൾ , എം എസ് വിശ്വനാഥന്റെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയായി
245 ഓളം കേന്ദ്രങ്ങളിൽ ഒരുക്കിയ സ്വീകരണത്തിൽ വിവിധ ഇടങ്ങളിലായി പതിനായിരകണക്കിന് ആളുകളെയാണ് നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചത് .സ്ഥാനാർത്ഥി വരുന്നതും കാത്ത് സ്ത്രീകളും, കുട്ടികളും, പ്രായമായവരും അടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് സ്വീകരണ കേന്ദ്രത്തിൽ കേന്ദ്രീകരിച്ചത്.
8-ാം ദിവസമായ ഇന്നലെ നെന്മേനി പഞ്ചായത്ത് പരിധിയിലായിരുന്നു ജാഥ. രാവിലെ 8 മണിക്ക് മലവയലിൽ നിന്നു ജാഥ ആരംഭിച്ചു.കൊന്നപ്പൂക്കളും, ബൊക്കകളും നൽകി കുട്ടികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.39 ഇടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ ചീരാലിൽ അവസാനിച്ചു. എൽ ഡി എഫ് നേതാക്കളായ കെ.ശശാങ്കൻ, സുരേഷ് താളൂർ, ടി.ബി സുരേഷ്, കെ.കെ പൗലോസ്, P. M ജോയി, കെ.ജെ ദേവസ്യ, അശോകൻ ചൂരപ്ര.വില്ലിഗ്രം, ശിവശങ്കരൻ ,വി .പി ബോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ എന്നിവ ജാഥയോടൊപ്പം ഉണ്ടായിരുന്നു.