എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സുൽത്താൻ ബത്തേരിയിൽ എത്തി
എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സുൽത്താൻ ബത്തേരിയിൽ എത്തി. സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരകണക്കിനാളുകൾ പങ്കെടുത്തു.
പരിപാടിയിൽ LDF നിയോജക മണ്ഡലം കൺവീനർ വി പി ബേബി സ്വാഗതം പറഞ്ഞു.കെ ജെ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. എം എസ് വിശ്വനാഥൻ ,സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ, വിജയൻ ചെറുകര, സി തം ശിവരാമൻ, സുരേഷ് താളൂർ, ബഞ്ചമിൻ, കെ വീരേന്ദ്രകുമാർ ,കെ മുഹമ്മദ് കുട്ടി, എൻ ബഷീർ, എം.കെ ബാലൻ, ബിജു കാക്കത്തോട്, രഞ്ജിത്ത്, ടി.കെ.രമേശൻ, കെ. ശശാങ്കൻ, പി ആർ ജയപ്രകാശ്, സി കെ സഹദേവൻ, ബേബി വർഗ്ഗീസ് ടി.എസ് ജോർജ്, കെ ഷമീർ എന്നിവർ പ്രസംഗിച്ചു.അഡ്വ: കെ.ഗീവർഗീസ് നന്ദി പറഞ്ഞു.