Monday, January 6, 2025
Wayanad

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചുള്ളിയോട് ടൗണിൽ റോഡ്ഷോസംഘടിപ്പിച്ചു

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ പ്രചരണവുമായി ബന്ധപ്പെട്ട്ചുള്ളിയോട് ടൗണിൽ റോഡ്ഷോസംഘടിപ്പിച്ചു.പരിപാടിയിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു

ഇന്ന് രാവിലെ
തോമാട്ടുചാൽ വാളശ്ശേരി, പെരുമ്പാടിക്കുന്ന് കോളനി നിവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് തോമാട്ടുചാൽ ടൗണിൽ വ്യാപാരികളെയും മറ്റ് തൊഴിലാളികളെയും കണ്ട് സ്ഥാനത്ഥി വോട്ടഭ്യർത്ഥിച്ചു.വുമൺസ് വെൽഫയർ ട്രെസ്റ്റിലെ ജീവനക്കാരെയും അധികൃതരെയും കണ്ടു.
അമ്പലവയൽ നെല്ലാറ, അടിവാരം, കുമ്പളേരി എന്നിവിടങ്ങളിലെ കോളനി നിവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.
ചുള്ളിയോട് ലോക്കലിലെ ഇടക്കൽ കോളനി സന്ദർശിച്ചു. പാടിപറമ്പ് പ്രദേശ നിവാസികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. താളൂർ മാവാടി, പല്ലടം, അമ്പലക്കുന്ന് കോളനികൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. വി വി ബേബി ,സുരേഷ് താളൂർ, കെ ശശാങ്കൻ, വി വി രാജൻ, ഷുക്കൂർ, അശോകൻ ചൂരപ്ര, രാജൻ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡൻറ് അഫ്സത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *