Thursday, January 2, 2025
Wayanad

മീനങ്ങാടിയുടെ മനസ്സറിഞ്ഞ് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ സ്ഥാനാർത്ഥി പര്യടനം

മീനങ്ങാടിയുടെ മനസ്സറിഞ്ഞ്
എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ സ്ഥാനാർത്ഥി പര്യടനം.
ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനായി നടത്തുന്ന സ്ഥാനാർത്ഥി പര്യടനത്തിന്റെ മൂന്നാം ദിവസത്തെ പര്യടനം പാലക്കമൂലയിലെ ചൂതു പാറയിൽ നിന്ന് ആരംഭിച്ചത്.സ്ത്രികളും, കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ആളുകൾ വിവിധ ഇടങ്ങളിൽ ജാഥയെ സ്വീകരിക്കുന്നതിന് വേണ്ടി ഒത്തുകൂടി.
മുപ്പതോളം സ്വീകരണ സ്ഥലങ്ങൾ ഏറ്റുവാങ്ങി മീനങ്ങാടി അപ്പാടിൽ ജാഥ സമാപിച്ചു. എൽ ഡി എഫ് നേതാക്കളായ v v ബേബി, കെ ശശാങ്കൻ, പി.ആർ ജയപ്രകാശ്, ബേബി വർഗ്ഗീസ്, കെ.ജെ ദേവസ്യ, ഗീവർഗ്ഗീസ്, ടി.പി ശശി എന്നിവർ ജാഥയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *