വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറുണ്ടോ; ചെന്നിത്തലയെ വെല്ലുവിളിച്ച് പിണറായി
വികസനവും ക്ഷേമവും സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ചർച്ചയ്ക്ക് തയ്യാറാണോയെന്നാണ് കേരളത്തിന് അറിയേണ്ടത്. അവർക്ക് ധൈര്യമുണ്ടെങ്കിൽ അവരുടെ 2011-16 കാലത്തെ പ്രകടനവും ഞങ്ങളുടെ അഞ്ച് വർഷങ്ങളും താരതമ്യം ചെയ്യട്ടേ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ എന്നായിരുന്നു പിണറായിയുടെ ചോദ്യം.