പരുക്കേറ്റ ജഡേജ ടി20 പരമ്പരയിൽ തുടർന്ന് കളിക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന്റെ മധുരം മാറും മുമ്പേ ഇന്ത്യക്ക് തിരിച്ചടി. പരുക്കേറ്റ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഉണ്ടാകില്ല. മികച്ച ഫോമിലായിരുന്ന ജഡേജയുടെ ബാറ്റിംഗ് മികവിലാണ് ആദ്യ ടി20യിൽ ഇന്ത്യ 161 റൺസ് അടിച്ചുകൂട്ടിയത്.
ജഡേജക്ക് പകരക്കാരനായി ഷാർദൂൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ 23 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 44 റൺസാണ് ജഡേജ എടുത്തത്. മത്സരത്തിൽ ഇന്ത്യ 11 റൺസിന് ജയിച്ചിരുന്നു.