തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ; രജനിയുമായുള്ള സഖ്യത്തിൽ ജനുവരിയിൽ തീരുമാനമാകും
അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ സ്ഥാനാർഥിയാകും. മണ്ഡലം തീരുമാനമായില്ലെങ്കിലും ചെന്നൈയിൽ നിന്നാകും താരം ജനവിധി തേടുകയെന്നാണ് റിപ്പോർട്ടുകൾ
മക്കൾ നീതി മയ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മധുരയിൽ ഇന്നലെ ആരംഭിച്ചിരുന്നു. രജനികാന്തുമായുള്ള സഖ്യകാര്യത്തിൽ ജനുവരിയിൽ പ്രഖ്യാപനമുണ്ടാകുമെന്നും കമൽ അറിയിച്ചു.
നഗരമേഖലകൾ കേന്ദ്രീകരിച്ചാണ് മക്കൾ നീതി മയ്യം നിലവിൽ പ്രവർത്തിക്കുന്നത്. നഗരകേന്ദ്രങ്ങളിൽ വലിയ രീതിയിൽ മുന്നേറാൻ സാധിച്ചിട്ടുണ്ടെന്ന് പാർട്ടി കരുതുന്നു. ചില സഖ്യങ്ങൾ തകരുമെന്നും പുതിയ സഖ്യങ്ങൾ ഉണ്ടാകുമെന്നും കമൽ അവകാശപ്പെട്ടു